ആലപ്പുഴ: തുമ്പോളി ശ്രീനാരായണ ഗുരു സ്മാരകസമിതിയുടെ നേതൃത്വത്തിൽ നവരാത്രി മഹോത്സവം 4ന് തുടങ്ങി 13ന് സമാപിക്കും.വെള്ളിയാഴ്ച വൈകിട്ട് 6ന് നവരാത്രി മഹോത്സവം നടൻ ജയൻ ചേർത്തല ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 6ന് സംഗീതഭജനയും സരസ്വതി പൂജയും ഉണ്ടാകും. 4ന് രാത്രി 8ന് മെഗാ തിരുവാതിര,​ കൈകൊട്ടികളി, 5ന് വൈകിട്ട് 7.30ന് ഡാൻസ്, 6ന് രാത്രി 8ന് നാടൻ പാട്ട്, പാട്ടും പറച്ചിലും കൊട്ടും കൂട്ടായ്മയും, 7ന് രാത്രി 8ന് മയൂര നടനം, 8ന് രാത്രി 8ന് നൃത്തസംഗീതലയ തരംഗം, 9ന് വൈകിട്ട് 6ന് സംഗീത മത്സരങ്ങൾ, ശാസ്ത്രീയ സംഗീതം, കവിത പാരായണം, ലളിത ഗാനം,​ ചലച്ചിത്ര ഗാനം,10ന് വൈകിട്ട് 7.30ന് നാഗസ്വര കച്ചേരി, 11ന് രാത്രി 8ന് നാടകം കലുങ്ക്, 12ന് രാത്രി 8ന് നാടകം: കല്യാണം, 13ന് രാവിലെ 6.30ന് പൂജയെടുപ്പ്, വിദ്യാരംഭം. കൂടാതെ ഡാൻസ്, വായ്പ്പാട്ട്, ഉപകരണസംഗീതം എന്നിവയുടെ ക്ലാസുകൾ ആരംഭിക്കും.