
ആലപ്പുഴ: കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റായി ആദിത്യൻ സാനു ചുമതലയേറ്റു. ചുമതലയേറ്റെടുക്കൽ ചടങ്ങ് കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന കാമ്പസ് ജോഡോ എക്‌സിക്യൂട്ടീവ് ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ മുഖ്യാതിഥിയായി. കെ.എസ്.യു ജില്ലാ പ്രസിഡൻറ് എ.ഡി.തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരയ, രാഹുൽ കൈതക്കൽ, മാഹിൻ മുപ്പതിൽ ചിറ, സംസ്ഥാന കൺവീനർ അൻസിൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു.