ബുധനൂർ: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലാ ഹാളിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസി.എക്സൈസ് ഇൻസ്പക്ടർ പി.സജികുമാർ ക്‌ളാസിന് നേതൃത്വം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, പി.എസ്. ചന്ദ്രദാസ്, സൂസമ്മ ബെന്നി, ശശികലമധു, സന്തോഷ് ഹെബിജോൺ, ഗോപകുമാർ എന്നിവർ സംസാരിച്ചു.