തുറവൂർ: വയോജനദിനാചരണ ത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തുറവൂർ സ്റ്റാൻഡിലെ മുതിർന്ന ഓട്ടോ ഡ്രൈവർന്മാരായ രവി, വാമനപൈ, വയോധികയായ ജാനകി എന്നിവരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്ക്കരൻ നായർ പൊന്നാടയണിയിച്ചു. ഉപഹാരവും നൽകി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ആർ.രാജാമണി, ട്രഷറർ കെ.വി.കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി പി.എ.മുസ്തഫ, എസ്.പി.ആചാരി തുടങ്ങിയവർ പങ്കെടുത്തു.