ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു തിരിയാൻ ഇടമില്ലാത്ത ഇടനാഴിക്കരികിലെ എക്സ് റേ വിഭാഗങ്ങളിലെത്തിപ്പെടാൻ രോഗികൾ ബുദ്ധിമുട്ടുന്നു. 6അടി വീതി മാത്രമുള്ള ഇടനാഴിയുടെ ഇരുവശങ്ങളിലായാണ് മെഡിസിൻ അത്യാഹിത വിഭാഗവും ശസ്ത്രക്രിയാ അത്യാഹിത വിഭാഗവും സ്ഥിതിചെയ്യുന്നത്. ഇതിന് 10 അടി അകലെയായി വരാന്തയുടെ ഇരു വശങ്ങളിലുമായാണ് ഡിജിറ്റൽ എക്സ്റേ, സാധാരണ എക്സ് റേ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്.

അപകടത്തിൽപ്പെട്ട് വരുന്നവരുടേയും മറ്റു രോഗങ്ങളുള്ളവരുടെയും എക്സ് റേ എടുക്കാൻ താമസം നേരിടുന്നതുകൊണ്ട് ഇടനാഴിയിലെപ്പോഴും രോഗികളുടെ നീണ്ട ക്യൂവായിരിക്കും. ഈ നീണ്ട ക്യൂ മറികടന്ന് വേണം അത്യാഹിത വിഭാഗങ്ങളിൽ നിന്നും ട്രോളിയിലും, വീൽച്ചെയറിലും രോഗികളെ വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും എത്തിക്കേണ്ടത്. ഇതിനായി ജീവനക്കാർ വളരെ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.