photo

ചേർത്തല: എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ

ഗാന്ധി ജയന്തി ദിനത്തിൽ ലഹരി വിരുദ്ധ റാലിയും ജാഗ്രതാജ്യോതി തെളിക്കലും നടത്തി.

പ്രിൻസിപ്പൽ പ്രസന്നകുമാർ ഫ്ളാഗ് ഒഫ് ചെയ്ത റാലിയിൽ ആലപ്പുഴ ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ്കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. എൻ.എസ്.എസ് ചേർത്തല ക്ലസ്റ്റർ കൺവീനർ പി.കെ.രാമകൃഷ്ണൻ ജാഗ്രതാ ജ്യോതി സന്ദേശം നൽകി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ജാഗ്രത ജ്യോതി കൈമാറി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.പി.ഭാഗ്യലീന,സി.എസ്.ജിഷ എന്നിവർ നേതൃത്വം നൽകി.