
അമ്പലപ്പുഴ : പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയും, ചൈതന്യ ആശുപത്രിയും ചേർന്ന് ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നേത്രപരിശോധന തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തി. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി. കൃഷ്ണദാസ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.സിയാദ്, സുഷമ രാജീവ്, ഗ്രന്ഥശാല സെക്രട്ടറി എൻ.എസ് ഗോപാലക്യഷ്ണൻ, ഭാരവാഹികളായ എം. നാജ , പി. അരുൺകുമാർ, വി. രംഗൻ, ബാബുലാൽ, സ്മിത ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.