
ചാരുംമൂട്: മഹാത്മാഗാന്ധിയുടെ 155-ാ മത് ജന്മദിനം ചുനക്കര തെക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ ആഘോഷിച്ചു. പ്രസിഡന്റ് എസ്.സാദിഖ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു. നസീർ സിദ്ധാർ, ഷറഫുദ്ദീൻ, അബ്ദുൽ ജബ്ബാർ,ഹബീബ് സാദിഖ് ,ഉനൈസ് വിജയമ്മ എന്നിവർ സംസാരിച്ചു.
നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമം കെ.പി.സി.സി നിർവാഹസമിതി അംഗം അഡ്വ. കോശി എം കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.
ജനശ്രീ മിഷൻ മാവേലിക്കര ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം ജില്ലാ ചെയർമാൻ കെ.കെ. നൗഷാദ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ.ജി.ഷാ അദ്ധ്യക്ഷനായി. ഗിരീഷ് നമ്പൂതിരി, ജോബിൻ എസ്.എബ്രഹാം ,റജീന സലിം,റ്റി.കൃഷ്ണകുമാരി വള്ളികുന്നംഷൗക്കത്ത്, മഠത്തിൽ ഷുക്കൂർ, രാധാകൃഷ്ണ പിള്ള,അനിത വിജയൻ, ഷൈനി റജി,വന്ദന സുരേഷ്, അജയകുറുപ്പ്, സൈനുദീൻ വേണുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.