ആലപ്പുഴ: സ്വച്ഛത ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ശുചിത്വ ബോധവത്കരണ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. നെഹ്‌റു യുവകേന്ദ്ര, സെന്റ് ജോസഫ് കോളേജ് ,എൻ.എസ്‌.എസ് കോളേജ് ചേർത്തല, നൈപുണ്യ സ്‌കൂൾ ഒഫ് മാനേജ്‌മെന്റ്, യു.ഐ.ടി ആലപ്പുഴ, എസ്.എസ് ചേഞ്ച് മെയ്‌ക്കേഴ്‌സ് ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ വിവിധ എൻ.എസ്.എസ് യൂണിറ്റുകളെ സംഘടിപ്പിച്ചുകൊണ്ടുള്ള പരിപാടി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബീച്ച് ശുചീകരണ പരിപാടിയിൽ എം.എൽ.എയും പങ്കാളിയായി. ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചനയോടു കൂടി ആരംഭിച്ച പരിപാടിയിൽ നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ, പ്രേംജിത്ത് ലാൽ, നുബിൻ ബാബു, സിസ്റ്റർ ബിൻസി, നീതു, ലത, ഹെലൻസി, എസ്.ശിവമോഹൻ, ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.