ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലുമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കിയ 12 ഏക്കർ സ്ഥലത്ത്, ഗാന്ധിജയന്തി ദിനത്തിൽ കൃഷി ആരംഭിച്ചു . കൃഷിയിറക്കൽ പരിപാടിയുടെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് എസ്.രജനി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് കൃഷിയോഗ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.സുമ, ആർ.സുജ, എ.എം.ഹാഷിർ, മറ്റ് ജനപ്രതിനിധികൾ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.വി. അജയകുമാർ, ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ട ർരാജശ്രീ മറ്റ് ബ്ലോക്ക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൃഷിയോഗ്യമാക്കിയ 2 ഏക്കർ വീതം തരിശുഭൂമിയിൽ കൃഷി ആരംഭിച്ചു.