ഹരിപ്പാട്: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, ഡോ.പി.വി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെകട്ടറി പി. ശ്രീദേവി, അസിസ്റ്റന്റ് സെകട്ടറി മുഹമ്മദ് ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.