ഹരിപ്പാട് : ഗാന്ധിജയന്തി ദിനത്തിൽ മുതുകുളം വടക്ക് ബാപ്പുജി സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പർച്ചനയും ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്കായി ചിത്രരചനാമത്സരം നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ബീമാ നസ്രിൻ വരച്ച ഗാന്ധി ചിത്രം ഗ്രന്ഥശാല പ്രസിഡന്റ് പി.സി.അനിൽകുമാർ ഏറ്റുവാങ്ങി. സെക്രട്ടറി കെ.അജയകുമാർ, കെ.ഉണ്ണിക്കൃഷ്ണൻ, ശർമ്മൻ, സി.ശ്രീകുമാർ, ലൈബ്രേറിയൻ നിത്യ രാമചന്ദ്രൻ, എം.അജി, ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു.