ഹരിപ്പാട് : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം മുതുകുളം കലാവിലാസിനി വായനശാലയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. എസ്.എൻ.എം.യു.പി. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. കലാവിലാസിനി ഗ്രന്ഥശാല പ്രസിഡന്റ് തോമസ് വർഗീസ്, സ്കൂൾ പ്രഥാനാദ്ധ്യാപിക ശ്രീലത, ഭരണ സമിതി അംഗം കൃഷ്ണകുമാർ, മിനി ജോർജ്, അജിത് രാജ് എന്നിവർ പങ്കെടുത്തു.