sdfv

മുഹമ്മ : ഗാന്ധി ജയന്തി ദിനത്തിൽ മുഹമ്മയിൽ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിവിധ വാർഡുകളിൽ സ്ഥാപിച്ച അറുപതോളം മിനി എം.സി.എഫുകളുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്നഷാബു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ എൻ. ടി. റെജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.ചന്ദ്ര, സി. ഡി. വിശ്വനാഥൻ, നസീമ ടീച്ചർ, അംഗങ്ങളായ വി. വിഷ്ണു, വിനോമ്മരാജു, കെ. എസ്. ദാമോധരൻ, ടി. സി. മഹീധരൻ, സെക്രട്ടറി മഹീധരൻ, അസി. സെക്രട്ടറി മേഘനാദൻ എന്നിവർ പങ്കെടുത്തു. കായിപ്പുറം ആസാദ് മെമ്മോറിയൽ സ്കൂളിന് മുൻവശം ശുചീകരിച്ചു.