ddf

മുഹമ്മ: മുഹമ്മ കെ.ഇ കാർമൽ സി.എം.ഐ സ്കൂളിന്റെ നേതൃത്വത്തിൽ മെഗാ ഡ്രോയിംഗ് ആൻഡ് കളറിംഗ് മത്സരം സംഘടിപ്പിച്ചു .പ്രിൻസിപ്പാൾ ഫാദർ ഡോ.സാംജി വടക്കേടം ഉദ്ഘാടനം ചെയ്തു. മൂന്നു മുതൽ പത്തു വയസ്സുവരെയുള്ള കുട്ടികൾക്കായിരുന്നു മത്സരം . 2500 ഓളം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. മത്സരഫലം പതിനാലിന് സ്കൂൾ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും മൂന്നാം സമ്മാനം ആയിരം രൂപയുമാണ്. കൂടാതെ ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും.