ഹരിപ്പാട്: ആറാട്ടുപുഴ പത്തിശ്ശേരിൽ ദേവീ ക്ഷേത്രത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ അഷ്ടമംഗല ദേവപ്രശ്നം നടക്കും. ക്ഷേത്ര തന്ത്രി പറവൂർ രാകേഷ് തന്ത്രി നേതൃത്വം നൽകും. കണ്ണൂർ ചെറുകുന്ന് സുഭാഷ് ഗുരുക്കൾ മുഖ്യ കാർമ്മികത്വം വഹിക്കും. ഡോ.തൃക്കുന്നപ്പുഴ ഉദയകുമാർ , കൊല്ലം നിത്യാനന്ദറാവു, മേൽശാന്തി അമൽ മഹാദേവർ എന്നിവർ പങ്കെടുക്കും