s

കളങ്ങര: പുതുക്കരി യുഗതാര ഗ്രന്ഥശാല ആൻഡ് വായനശാലയിൽ നടന്ന ഗാന്ധിജയന്തി ആഘോഷം ആർട്ടിസ്റ്റ് കെ.വി.പ്രസാദ്
ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല മാനേജിംഗ് കമ്മിറ്റി അംഗം ടി.ടി.ഗംഗാധരൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി സി.കെ.പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. യുഗതാരാ ബാലവേദി വൈസ് പ്രസിഡന്റ്‌ ശ്രീഹരി സജീവ്, മണിക്കുട്ടി ബോസ് എന്നിവർ സംസാരിച്ചു. പ്രസംഗ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സെക്രട്ടറി സി.കെ.പ്രസന്നകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.