ഹരിപ്പാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുമാരപുരം മണ്ഡലം വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ്‌ ബി.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡോ.പി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എസ്.ശശികുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ എ. സൈനുദീൻ കുഞ്ഞ് വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബി.പ്രസന്നകുമാർ, ജില്ലാ ട്രഷറർ ജി.പ്രകാശൻ, സംസ്ഥാന കൗൺസിൽ അംഗം എം.ചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ശ്രീധരൻ പിള്ള, നിയോജക മണ്ഡലം പ്രസിഡന്റ്‌ ബി.ചന്ദ്രൻ, സെക്രട്ടറി ആർ.ഗോപകുമാർ, റ്റി.ഷീല, പുലോമജസാനു, സി.ബീനകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.പി.രാജേന്ദ്രൻ(പ്രസിഡന്റ് ), എസ്.ശശികുമാർ (സെക്രട്ടറി), എ.സൈനുദീൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.