local


മുഹമ്മ : വയോജന ദിനത്തോടനുബന്ധിച്ചു മുഹമ്മയിൽ വയോജന സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്നഷാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഡി. മഹീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. സൈറുഫിലിപ്പ് വയോജനങ്ങക്ക് ആരോഗ്യ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ്‌ എൻ.ടി.റെജി, എം.ചന്ദ്ര, പി.എൻ. നസീമ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വയോജനങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ സ്വാഗതവും വി.എം.അബൂബക്കർ നന്ദിയും പറഞ്ഞു.