ഹരിപ്പാട്: കേരള പ്രദേശ് എക്സ് സർവീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി. ചിങ്ങോലി എൻ.ടി.പി.സി ജംഗ്ഷനിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ഉപയോഗശൂന്യമായതും വലിച്ചെറിയപ്പെട്ടതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. എക്സ് സർവീസ് കോൺഗ്രസ് നിയോജകമണ്ഡലം ചെയർമാനും സംസ്ഥാന കൺവീനറുമായ അനിൽകുമാർചിങ്ങോലി അദ്ധ്യക്ഷനായി. എക്സ്. സർവീസ് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ഡി.സി.സി അംഗം അഡ്വ. രഞ്ജിത്ത് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. ചിങ്ങോലി മണ്ഡലം ചെയർമാനും ജില്ലാ കമ്മിറ്റി അംഗവുമായ കേരള കുമാർ നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാരി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്.എസ്, ഡി.സി.സി അംഗം പി.സുകുമാരൻ, ഡി.സി.സി അംഗം പി.ആർ.ശശിധരൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ, എക്സ് സർവ്വീസ് സംഘടനാ ഭാരവാഹികളായ ശശി, സുകേഷന്‍, ഗോപാലകൃഷ്ണൻ, രവി വേണു, നാസർ, ഹരിത കർമ്മ സേന കൺസൊഷ്യം സെക്രട്ടറി സുജ, ബീന ഹരിക്കുട്ടൻ എന്നിവർ പങ്കെടുത്തു.