മാവേലിക്കര: എ.കെ.പി.എ ചെന്നിത്തല യൂണിറ്റ് സമ്മേളനം മാവേലിക്കര മേഖല പ്രസിഡന്റ് യു.ആർ.മനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജൻ സുരഭി അദ്ധ്യക്ഷനായി. ജില്ലാ ക്ഷേമപദ്ധതി കൺവീനർ കൊച്ചുകുഞ്ഞ്.കെ.ചാക്കോ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ഹേമദാസ് ഡോൺ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് ഓറഞ്ച് സ്വാന്തനം പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ചിത്രമാലിക മുതിർന്ന ഫോട്ടോഗ്രാഫറുമാരെ ആദരിച്ചു. മേഖല ജോയിന്റ് സെക്രട്ടറി വിനോദ് അപ്സര ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി അലൻ ഡാനി അലക്സ് റിപ്പോർട്ടും ട്രഷറർ അഞ്ജുനാഥ് കണക്കും അവതരിപ്പിച്ചു. ബിനു വൈഗ, ഷൈജ തമ്പി, സിനോജ് സത്യ, ടെനിബി ജോർജ്ജ്, ആർ.ദാസ്, ഹാരിസൺ, ലിജോ.കെ.അനിയൻ, വിനീഷ്‌കുമാർ, അഞ്ജലി ശരത് എന്നിവർ സംസാരിച്ചു.