മാവേലിക്കര: പുതിയകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ രണ്ടാമത് നവാഹയജ്ഞവും നവരാത്രി മഹോത്സവവും ലക്ഷാർച്ചനയും വിദ്യാരംഭവും ഇന്ന് മുതൽ 13 വരെനടക്കും. ഇന്ന് രാവിലെ 6.30ന് എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഭദ്രദീപ പ്രതിഷ്ഠ നടത്തും. തുടർന്ന് ആചാര്യവരണം, ഗ്രന്ഥപൂജ, 7 മുതൽ ദേവീ ഭാഗവത പാരായണം, വൈകിട്ട് 5ന് വിഷ്ണുസഹസ്രനാമജപം തുടർന്ന് പ്രഭാഷണം. 5ന് വൈകിട്ട് 5ന് നവാക്ഷരി ഹോമം, 6ന് രാവിലെ 10ന് മഹാമൃത്യുജ്ഞയഹോമം, 8ന് പകൽ 11ന് പാർവ്വതി സ്വയംവരം, വൈകിട്ട് 5ന് സർവ്വൈശ്വര്യ പൂജ, 10ന് രാവിലെ 10ന് നവഗ്രഹപൂജ, വൈകിട്ട് 5.30ന് കുമാരിപൂജ, 11ന് രാവിലെ 6ന് ദേവീമാഹാത്മ്യ സൂക്തജപം, 10ന് ധാരാഹവനം, 11ന് ദേവീഭാഗവത പാരായണ സമർപ്പണം, വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര. 6.30ന് കുങ്കുമ കലശാഭിഷേകം, സമാപന ദീപാരാധന, ഭദ്രദീപ ഉദ്വസനം, ദീപസമർപ്പണം, പ്രസാദ വിതരണം 7.30ന് തിരുവാതിര തുടർന്ന് ഭജൻസ് എന്നിവ നടക്കും. 12ന് രാവിലെ 8ന് ലക്ഷാർച്ചന, 13ന് രാവിലെ 7ന് വിജയദശമി പൂജയെടുപ്പ്, വിദ്യാരംഭം. വിദ്യാരംഭത്തിന് ഡോ.പ്രദീപ് ഇറവങ്കര, ഡോ.രവിശങ്കർ, ജി.വിഷ്ണു നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, പ്രൊഫ.ഇല്ലിക്കുളത്ത് എസ്.ചന്ദ്രശേഖരൻനായർ എന്നിവർ നേതൃത്വം നൽകും.