ഹരിപ്പാട്: ഭാരതീയ ദളിത് കോൺഗ്രസ്സ് കാർത്തികപ്പള്ളി, ഹരിപ്പാട് ബ്ലോക്ക് കമ്മറ്റികൾ സംയുക്തമായി മുതുകുളം കല്പകാ ജംഗ്ഷനിൽ ഗാന്ധി ജയന്തി ആഘോഷവും പുഷ്പാർച്ചനയും നടത്തി . ബി.ഡി.സി സംസ്ഥാന പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് സി.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.സദാനന്ദൻ , ജില്ലാ ജനറൽ സെക്രട്ടറി എം.ദിവാകരൻ, ആർ.ബാലൻ, ബി. വേണുപ്രസാദ്, ജെ.ദാസ്സൻ . എം.ശാന്തകുമാർ , എൻ.പങ്കജാക്ഷൻ, എം.കെ ഗോപാലകൃഷ്ണൻ , പ്രസന്നാ ഭാർഗ്ഗവൻ, സുജാത ഗോപാലകൃഷ്ണൻ തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.