a

മാവേലിക്കര : പതിനാലു വർഷം തെക്കേക്കര ഗ്രാമപ്പഞ്ചായത്തംഗമായിരിക്കുകയും അതിൽ ഏഴ് വർഷം പ്രസിഡന്റായി സേവനമനുഷ്ടിക്കുകയും ചെയ്ത കെ.വി.യശോധരനെ വയോജനദിനത്തിൽ മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വാർഡ് മെമ്പർ പി.അജിത് പൊന്നാടഅണിയിച്ചു. സാന്ത്വനം പ്രസിഡന്റ് അഡ്വ.കെ.സുരേഷ്കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, രാധാകൃഷ്ണൻ സുദർശനം, മധുകുമാർ ചിത്രാഞ്ജലി, സത്യൻ ഓർബിറ്റ്, സി.കെ. രാമചന്ദ്രൻ, സലിംകുമാർ പുലിപ്ര, ജയദേവൻ ഗുരുഭവനം എന്നിവർ സംസാരിച്ചു.