വള്ളികുന്നം: കന്നിമേൽ ആയിക്കോമത്ത് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് 5ന് തുടക്കമാകും. ഭാഗവതരത്നം ആലപ്പുഴ മുരളീധരനാണ് ആചാര്യൻ. ഇന്ന് രാവിലെ 6.30 മുതൽ അഖണ്ഡനാമജപയജ്ഞമുണ്ടാകും. നാളെ ഏകാഹ നാരായണീയ യജ്ഞം, വൈകിട്ട് 7.30ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. 5ന് രാവിലെ 6.15ന് ഭദ്രദീപ പ്രതിഷ്ഠ. 7ന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, 8ന് വൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, 9ന് രാവിലെ 9ന് രുഗ്മിണീ സ്വയംവരം, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, 10ന് രാവിലെ 11ന് കുലേചസദ്ഗതി, 11ന് രാവിലെ 9ന് സ്വധാമപ്രാപ്തി, ഉച്ചയ്ക്ക് പ്രസാദമൂട്ടിന് ശേഷം അവഭൃതസ്നാന ഘോഷയാത്ര എന്നിവ നടക്കും.