മാവേലിക്കര : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സ്മൃതി സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിവർഗീസ് അധ്യക്ഷനായി. തെക്കേക്കര ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ജന്മദിനം സദ്ഭാവനാദിനമായി ആചരിച്ചു. തടത്തിലാൽ ഇംഗ്ഷനിലെ ഗാന്ധി ഛായചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി . മണ്ഡലം പ്രസിഡൻ്റ് ജെ. രാമചന്ദ്രക്കുപ്പിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യു.ഡി.എഫ് തെക്കേക്കര മണ്ഡലം കൺവീനർ ആർ. അജയക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.തെക്കേക്കര വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓലകെട്ടിയമ്പലം പോസ്റ്റാഫീസ് ജംഗ്ഷനിലെ ഗാന്ധിസ്മാരകത്തിൽ പുഷ്പാർച്ചനയും തുടർന്ന് സമ്മേളനവും നടത്തി. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റര മനോജ് ഓലകെട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കോൺഗ്രസ് നേതാവ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

കുറത്തി കാട് ബ്ലോക്ക് ഡിവിഷൻ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറത്തികാട് ജംഗ്ഷനിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും സമ്മേളനവും നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി ഡി.അനിൽ കുമാർ അദ്ധ്യക്ഷനായി. ഡി.സി.സി അംഗം കുറത്തിയാട് രാജൻ ഉദ്ഘാടനം ചെയ്തു. മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി വോളണ്ടിയർമാർ വലയഴീക്കൽ ബീച്ചിൽ ശുചീകരണം നടത്തി. തട്ടാരമ്പലം റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. പ്രസിഡന്റ്‌ സി.സുരേഷ്, സെക്രട്ടറി എസ്.സുരേന്ദ്രബാബു, ട്രഷറർ സി.എസ്.മുരളി ശങ്കർ, ബീന തോമസ് എന്നിവർ നേതൃത്വം നൽകി.