hj

ആലപ്പുഴ: ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടു ആലപ്പുഴ എസ്.ഡി കോളേജിലെ കെമിസ്ട്രി വിഭാഗം 'സ്കൂൾ കണക്ട്' പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ നഗരപരിധിയിലെ എസ്.ഡി.വി, സെന്റ് ജോസഫ്, ടി.ഡി, തിരുവമ്പാടി, ജി.എച്ച്.എസ്.എസ് പറവൂർ, അറവുകാട് എച്ച്.എസ്.എസ് തുടങ്ങിയ സ്‌കൂളുകളിൽ നിന്നായി 60 വിദ്യാർത്ഥികൾ പ്രോഗ്രാമിന്റെ ഭാഗമായി.കെമിസ്ട്രി വിഭാഗം മേധാവി ഡോ. പി .ഗിരിജ ,സീനിയർ അദ്ധ്യാപകനും പ്രോഗ്രാമിന്റെ മുഖ്യസംഘാടകനുമായ ഡോ.പി.എസ്.പരമേശ്വരൻ എന്നിവർ സംസാരിച്ചു.