മാവേലിക്കര- ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. 13ന് സമാപിക്കും. ഇന്ന് മൂഴികുളം ഹരികൃഷ്‌ണൻ, നാളെ പ്രിയ ആർ.പൈ, ശ്രദ്ധ ആർ.പൈ, ശ്രേയ ആർ.പൈ, 6ന് മാതംഗി സത്യമൂർത്തി, 7ന് കെ.എസ്.ഹരിശങ്കർ, 8ന് വാഴപ്പള്ളി ഹരിരാഗ് നന്ദൻ എന്നിവരുടെ സംഗീതസദസ്, 9ന് നെടുമ്പള്ളി രാംമോഹൻ, കലാമണ്ഡലം ശ്രീരാഗ് വർമ്മ, മീര രാംമോഹൻ എന്നിവരുടെ കഥകളിപദ -കർണാടക സംഗീത സമന്വയം. 10ന് ടി.എച്ച്.സുബ്രഹ്മമണ്യം ഉസ്‌താദ് റഫീഖ് ഖാൻ എന്നിവരുടെ കർണാട്ടിക് ഹിന്ദുസ്‌ഥാനി ഫ്യൂഷൻ. 11ന് അഭിലാഷ് ശിവപ്രസാദിന്റെ സംഗീതസദസ്സ്. 12ന് എസ്.ആർ.മഹാദേവ ശർമ്മ, എസ്.ആർ.രാജശ്രീ ശർമ, ജി.ആർ വൈദ്യനാഥശർമ എന്നിവരുടെ വയലിൻ ട്രയോ.
7ന് വൈകിട്ട് 6.30ന് ചെട്ടികുളങ്ങര അമ്മ ഗാനപൂർണശ്രീ പുരസ്കാരം കെ.എസ്.ഹരിശങ്കറിന് സമ്മാനിക്കും. 13ന് രാവിലെ 7ന് വിദ്യാരംഭം, 10.30ന് സംഗീതോത്സവം സമാപന സമ്മേളനവും വിദ്യാഭ്യാസ, ചികിത്സ സഹായ വിതരണവും. യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഗീതാരാധനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഓഫിസിൽ റജിസ്‌റ്റർ ചെയ്യണം. 8943292982.