kabadi-teem

മാന്നാർ: ആറ്റിങ്ങലിൽ നടക്കുന്ന സംസ്ഥാനതല കബഡി മത്സരത്തിൽ കുട്ടംപേരൂർ എസ്.കെ.വി ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായ അനുനന്ദ.ആർ, സിദ്ധാർഥ്ദേവ് സന്തോഷ് എന്നിവർ സബ്ജൂനിയർ വിഭാഗത്തിലും എയ്ഞ്ചൽ മറിയം ആന്റണി ജൂനിയർ വിഭാഗത്തിലും ജില്ലയ്ക്കായി കളത്തിലിറങ്ങും. പത്താംക്ലാസ് വിദ്യാർത്ഥിയായ എയ്ഞ്ചൽ മറിയം ആന്റണി എണ്ണയ്ക്കാട് മണ്ണുംമുക്കത്ത് വീട്ടിൽ ആന്റണിയുടെ മകളാണ്. എണ്ണയ്ക്കാട് ആശാരിപ്പറമ്പിൽ ഓമനക്കുട്ടന്റെ മകളായ അനുനന്ദയും മീനാക്ഷി സദനത്തിൽ പരേതനായ സന്തോഷിന്റെ മകനായ സിദ്ധാർഥ്ദേവ് സന്തോഷും എസ്.കെ.വി ഹൈസ്‌കൂളിൽ എട്ടാംക്ളാസ് വിദ്യാർത്ഥികളാണ്. സ്‌കൂൾ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പരിശീലനവും അദ്ധ്യാപകരുടെയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും അകമഴിഞ്ഞ പിന്തുണയുമാണ് ഈ നേട്ടത്തിന് അർഹരാക്കിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.