d

മുഹമ്മ: ഗാന്ധി ദർശൻ സമിതി ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാജിയിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ മറ്റത്തിൽ രവി അദ്ധ്യക്ഷത വഹിച്ചു. മാരാരിക്കുളം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം.എസ്.ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. ഫിലിപ്പോസ് തത്തംപള്ളി ഗാന്ധി കവിതകൾ ആലപിച്ചു. പി.ജെ. മോഹനൻ, സി.സി.നിസാർ, സി.എ.ജയശ്രീ, ചെമ്പകകുട്ടി ,എം.പി. ജോയി, എം.വി.സുനിൽ കുമാർ, കാട്ടൂർ മോഹനൻ, എം.വി. സുദേവൻ, ഷമ്മി ഗഫൂർ, പി.എ. സബീന, നദീറ ബഷീർ, ഇർഫാൻ കോയാപ്പൂ, സി.എ.ലിയോൺ, സുരേഷ് കുമാർ.എസ്, സി.കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.