തുറവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തുറവൂർ മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപാവലി വലിയ വിളക്ക് ഉത്സവം, 24 ന് കൊടിയേറി നവംബർ ഒന്നിന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ഭക്തജനങ്ങളുടെയും സമ്പൂർണ്ണ യോഗം 5 ന് രാവിലെ 10 ന് വൈക്കം ഗ്രൂപ്പ് അസി.കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ക്ഷേത്രാങ്കണത്തിൽ നടക്കും.