vayalar

മാന്നാർ: ജീവിതാനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നേറാൻ കഴിയണമെന്നും വർത്തമാന കാലത്ത് സമയത്തേക്കാൾ വേഗതയിലാണ് മനുഷ്യ ജീവിതമെന്നും ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു. സാമൂഹിക സാംസ്‌കാരിക പാരിസ്ഥിതിക സംഘടനയായ മിലൻ 21 ന്റെ ആറാമത് വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശരത്ചന്ദ്രവർമ്മ. മിലൻ -21 ചെയർമാൻ പി.എ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ.സുഭാഷ് ചന്ദ്രബോസ്, മിലൻ സെക്രട്ടറി ഡോ.ഒ.ജയലക്ഷ്മി, പഞ്ചായത്തംഗം മധു പുഴയോരം, മുൻഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ കെ.വേണുഗോപാൽ, എം.എ. ഷുക്കൂർ, പി.അ അസീസ് കുഞ്ഞ്, പി.ബി.സലാം, ടി.എസ്. ഷെഫിക്, രാജീവ് വൈശാഖ്, ഡോ.എൽ. ശ്രീരഞ്ജിനി, എൻ.പി. അബ്‌ദുൽ അസീസ്, എം.എ. അൻസാരി എന്നിവർ പ്രസംഗിച്ചു.