
കുട്ടനാട് : ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഗാന്ധി ദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി വാരാചരണവും ദേശിയ സന്നദ്ധ രക്തദാന ദിനാചരണവും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ പ്രകാശ് ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു . 74 പേർക്ക് രക്തം ദാനം ചെയ്ത സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ അനദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ജോപ്പൻ ജോയി വാരിക്കാടിനെ ആദരിച്ചു. ഗാന്ധി ദർശൻ ക്ലബ് കോർഡിനേറ്റർ ചാക്കോച്ചൻ ജെ, ഫിലിപ്പോസ് വി, എം.ഷൈനി, റെജിനാമ്മ തോമസ്, ബിന്നി ജോസഫ് എന്നിവർ
സംസാരിച്ചു.