കുട്ടനാട് : മിത്രക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാഘോഷവും ലൈബ്രറിയുടെ 48-ാമത് വാർഷികവും മെരിറ്റ് ഈവനിംഗും മികച്ച പഞ്ചായത്തിനുള്ള അനുമോദനവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എൻ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ആതിര എം.കുമാർ മുഖ്യസന്ദേശം നൽകി. മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് എസ് .സുരമ്യ വിദ്യാർത്ഥികളെ അനുമോദിച്ചു. ചമ്പക്കുളം സെന്റ്മേരീസ് ഹയ‌ർസെക്കൻഡറി സ്ക്കൂൾ അദ്ധ്യാപകൻ ജോസുകുട്ടി സെബാസ്റ്റ്യൻ അവാർഡ് ദാനം നടത്തി. ബോബൻ ജോസ് , ശശികല സുനിൽ, റിനേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ. ജി സുഭാഷ് സ്വാഗതവും ഷിബു കണ്ണന്മാലിൽ നന്ദിയും പറഞ്ഞു.