
ആലപ്പുഴ :സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുമ്പോഴും പരസ്യ വരുമാനം വർദ്ധിപ്പിച്ച് ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്താൻ ആലോചന. 12 ലീഗ് മത്സരങ്ങളും നടത്താൻ മുഖ്യമന്ത്രി ചെയർമാനായുള്ള സി.ബി.എൽ ഡയറക്ടർ ബോർഡിന്റെ അടുത്ത യോഗം തീരുമാനിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മത്സരങ്ങളുടെ എണ്ണം കുറക്കയ്ണമെന്ന നിർദ്ദശവുമുയരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രദേശിക എതിർപ്പ് ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മുഴുവൻ ലീഗ് മത്സരം നടത്താനാണ് തീരുമാമെന്നറിയുന്നു.