ചേർത്തല:വാരനാട് ദേവി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ ദീപം തെളിച്ചു. 13ന് സമാപിക്കും. ദിവസേന വൈകിട്ട് 6.30നാണ് സംഗീതോത്സവം തുടങ്ങുന്നത്. 10ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്, 13ന് രാവിലെ ഏഴിന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം.