
മുഹമ്മ: കർണ്ണാടകയിലെ ദാവന്കരയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് 4 സ്വണർ മെഡൽ കരസ്ഥമാക്കി സംസ്ഥാന ജലഗതാഗത വകുപ്പ് ജീവനക്കാരൻ. മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരനായ കിഷോർ കുമാറാണ് അഭിമാനനേട്ടം കൈവരിച്ചത്.
മുഹമ്മ സ്റ്റേഷനിൽ കിഷോറിന് നൽകിയ സ്വീകരണച്ചടങ്ങിൽ സ്റ്റേഷൻമാസ്റ്റർ ഷാനവാസ് ഖാൻ അധ്യക്ഷനായി. സ്റ്റാഫ് കമ്മിറ്റി പ്രസിഡന്റ് മനോജ്, ജോയിന്റ് സെക്രട്ടറി സി.ഡി.സലി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയമോഹൻ, പി.മനു, പ്രവീൺ കുമാർ, ബാഹുലേയൻ, ജിനേഷ്, എന്നിവർ പങ്കെടുത്തു. ടി. രാജേഷ്, സുനിൽകുമാർ, എൽ. സി. പ്രമോദ്, ബിന്ദു രാജ്, സന്തോഷ് കുമാർ,കെ നസീർ, ആദർശ്,എന്നിവർ സംസാരിച്ചു.