ഹരിപ്പാട്: വിദേശമദ്യം സ്കൂട്ടറിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയെന്നാരോപിച്ച് കാർത്തികപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ചാർജ്ജ് ചെയ്ത കേസിലെ പ്രതി കരുവാറ്റ വടക്ക് കല്ലന്റെ കരിയിൽ ബാഹുലേയനെ ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജ് റോയ് വർഗ്ഗീസ് വെറുതെ വിട്ടു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ.എം.എ.ജയകൃഷ്ണൻ, അഡ്വ.അമൽരാജ് എന്നിവർ ഹാജരായി.