ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ രൂപീകരിച്ച മരണാനന്തര ധനസഹായനിധിയുടെ ആദ്യ വാർഷിക പൊതുയോഗം ഞായറാഴ്ച വൈകിട്ട് 3ന് അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. സഹായനിധി പ്രസിഡന്റ് പി.ധർമ്മരാജൻ അദ്ധ്യക്ഷനാകും. തുടർന്ന് ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, യൂണിയൻ പെൻഷനേഴ്സ് കൗൺസിൽ സെക്രട്ടറി പി.അജിത്ത്, ശാഖായോഗം വൈസ് പ്രസിഡന്റ് പി.കെ.അജികുമാർ, വനിതാസംഘം സെക്രട്ടറി റോഷ്നപ്രസാദ് തുടങ്ങിയവർ സംസാരിക്കും. സഹായനിധി സെക്രട്ടറി പി.കെ.സോമൻ സ്വാഗതവും, വൈസ് പ്രസിഡന്റ് പി.പി.പ്രസന്നകുമാർ നന്ദിയും പറയും.