ആലപ്പുഴ: ലോക പാലിയേറ്റിവ് കെയർ ദിനാചാരണത്തിന്റെ ഭാഗമായി കാരുണ്യദിനം മുദ്രാവാക്യമുയർത്തി ഇന്ന് ആലപ്പുഴ നഗരത്തിൽ വാക്കത്തോൺ നടത്തും. രാവിലെ 9.30ന് ഗവ. മുഹമ്മദൻസ് ഗേൾസ് സ്‌കൂളിന് മുന്നിൽനിന്ന് ആരംഭിച്ച് ഇ.എം.എസ് സ്റ്റേഡിയത്തിൽ സമാപിക്കും. ജില്ലകളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഒഫ് ചെയ്യും. ആൽഫ പാലിയേറ്റിവ് കെയർ ചെയർമാൻ കെ.എം.നൂറുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ആൽഫ പാലിയേറ്റിവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷൻ ഒഫ് പാലിയേറ്റിവ് കെയർ എസ്.എ.പി.സി.യുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ജില്ലകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിദ്യാർഥികളടക്കം 600പേർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ആൽഫ പാലിയേറ്റിവ് കെയർ ആലപ്പുഴ ലിങ്ക് സെൻറർ പ്രസിഡന്റ് ഉഷ രവീന്ദ്രൻ, സെക്രട്ടറി തോമസ് ജോർജ്ഝ്, സെൻട്രൽ കൗൺസിൽ മെമ്പർ അഡ്വ. മനോജ്, എസ്.എ.പി.സി കമ്യൂണിറ്റി വെൽഫെയർ ഓഫിസർ സാന്ദ്ര.എസ്.ബിജു, ബാലമുരളി, പ്രദീപ്കുമാർ, ഷാജി വാളത്താട്ട്, രാജീവ്കുമാർ എന്നിവർ പങ്കെടുത്തു.