ആലപ്പുഴ: പുന്നപ്ര സഹകരണ എൻജിനിയറിംഗ് കോളജിലെ 2020-2024 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നാളെ രാവിലെ ഒമ്പതിന് കോളേജ് ഇൻഡോർ ഓഡിറ്റോറിയത്തിൽ നടക്കും. ഐ.ഐ.ഐ.ടി കോട്ടയം ഡയറക്ടർ ഡോ. രാജീവ്.വി.ദരാസ്ക്കർ മുഖ്യാതിഥിയാകും. കേരള സാങ്കേതിക സർവകലാശാല ഡീൻ ഡോ.വിനു തോമസ്, കേപ്പ് ഡയറക്ടർ ഡോ.വി.ഐ.താജുദ്ദീൻ അഹമ്മദ് എന്നിവർ പങ്കെടുക്കും. രാജ്യത്തെ വിവിധ കമ്പനികളിൽ പ്ലേസ്മെന്റ് നേടിയ 123 വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. വാർത്താസമ്മേളനത്തിൽ കോളേജ്പ്രിൻസിപ്പൽ ഡോ.റൂബിൻ.വി.വർഗീസ്, പ്രൊഫ.എൻ.സുരേഷ്‌കുമാർ, പ്രൊഫ.സ്മിത.എം. ജാസ്മിൻ, പ്രൊഫ.എം.ഷംനാദ് എന്നിവർ പങ്കെടുത്തു.