
കായംകുളം: പത്തിയൂർ ഉള്ളിട്ട പുഞ്ചയിൽ കർഷക സമിതി രൂപീകരണത്തിലെ രാഷ്ട്രീയ വിവേചനത്തിനെതിരെ പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കൃഷിഭവന് മുന്നിൽ ധർണ നടത്തി. ഡി.സി.സി ജന.സെക്രട്ടറി അഡ്വ.ശ്രീജിത്ത് പത്തിയൂർ ഉദ്ഘാടനം ചെയ്തു.
പത്തിയൂർ മണ്ഡലം പ്രസിഡന്റ് ആമ്പക്കാട്ട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി മുഖ്യപ്രഭാഷണം നടത്തി.
രാജീവ് വലിയത്ത്, എൻ രാജശേഖരൻ പിള്ള, തണ്ടാശ്ശേരി, വിജയൻ, മനോജ് ഗീവർഗീസ് ടി.അനിൽകുമാർ,ഏവൂർ പ്രമോദ്, എം. കൃഷ്ണപ്രസാദ്, സി.പി.തോമസ് തുടങ്ങിയവർ സംസാരിച്ചു.