gandismrithi

മാന്നാർ: കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ജംഗ്ഷനിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മൃതിസംഗമവും പുഷ്പാർച്ചനയും നടത്തി. പ്രാർത്ഥനാ ഗീതാലാപനത്തിന് ശേഷം പായസവിതരണവും ദേശരക്ഷാ പ്രതിജ്ഞയും നടന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾ ലത്തീഫ് ഗാന്ധിസ്‌മൃതി സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം രാധേഷ് കണ്ണന്നൂർ, തോമസ് ചാക്കോ, സണ്ണി കോവിലകം, മധുപുഴയോരം, പി.ബി.സലാം, വത്സല ബാലകൃഷ്ണൻ, ബെന്നി മുക്കത്ത്, കല്യാണ കൃഷ്ണൻ, ചിത്ര എം.നായർ, അജിത്ത് ആർ.പിള്ള, രാധാമണി ശശീന്ദ്രൻ, സജി മെഹ്ബൂബ്, പ്രദീപ് ശാന്തിസദൻ, നിസാർ കുരട്ടിക്കാട്, ഗണേഷ് കുമാർ.ജി, രാജേഷ് വെച്ചൂരേത്ത്, എൻ.കെ അർജ്ജുനൻ, ഫൈസി മാന്നാർ, ഷെരീഫ് എന്നിവർ സംസാരിച്ചു.