pushparchana-

മാന്നാർ: റോട്ടറി ക്ലബ് ഒഫ് മാന്നാറിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം ഗവ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് അനിൽ ഉഴത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ക്ലബ് സെക്രട്ടറി ടൈറ്റസ് പി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സോണി അലക്സ്, അജിത്ത് പഴവൂർ, രതീഷ് മാഞ്ചൂട്ടിൽ, ദേവകുമാർ, ഗംഗാധരൻ പിള്ള, ഗോപകുമാർ, വിൽസൺ, സ്കൂൾ ഹെഡ്മിസ്ട്രസ് അന്നമ്മ തുടങ്ങിയവർ സംസാരിച്ചു.