ചേർത്തല: എസ്.എൻ.ഡി.പി യോഗം കടമ്പനാകുളങ്ങര 663-ാം നമ്പർ ശാഖയിലെ പള്ളിപ്പുറം കടമ്പനാകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞം ഇന്ന് തുടങ്ങും. നവാഹയജ്ഞത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് വി.പി.രഘു,വൈസ് പ്രസിഡന്റ് കെ.എസ്.പ്രസാദ്, സെക്രട്ടറി പി.അനിൽ, മറ്റ് ഭാരവാഹികളായ വി.വിജീഷ്, പി.എസ്.പ്രസന്നൻ, ഇ.കെ.പ്രസന്നൻ,അതുല്യ മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നവാഹത്തിന് മുന്നോടിയായി നടന്ന ജ്ഞാന സദസ് കേരള ഹൈക്കോടതി അഭിഭാഷകൻ എ.എസ്.പി കുറുപ്പ് ഉദ്ഘാടനം ചെയ്തു.എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല ചെയർമാൻ കെ.എൽ.അശോകൻ അദ്ധ്യക്ഷത വഹിച്ചു.ശാഖ പ്രസിഡന്റ് വി.പി.രഘു യജ്ഞ സന്ദേശം നൽകി.യജ്ഞാചാര്യൻ പുന്നപ്ര കൃഷ്ണറാം മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് രാവിലെ 9.30ന് കളവംകോടം അനിൽപുരം കയർവർക്ക്സ് ഉടമ അജിത്കുമാർ നവാഹയജ്ഞത്തിന് ദീപം തെളിക്കും. നവാഹയജ്ഞം 12ന് സമാപിക്കും. ദിവസേന രാവിലെ ഏഴ് മുതൽ ദേവീഭാഗവത പാരായണം, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് ഏഴിന് പ്രഭാഷണം.
8ന് വൈകിട്ട് 5.30ന് നടത്തുന്ന വിദ്യാപൂജയ്ക്ക് എസ്.എൻ ട്രസ്റ്റ് അംഗം വി.എൻ.ബാബു ദീപം തെളിക്കും. 9ന് വൈകിട്ട് 5.30ന് നടത്തുന്ന സർവ്വൈശ്വരപൂജയ്ക്ക് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപം തെളിക്കും. 12ന് രാവിലെ 10ന് ചലച്ചിത്ര താരം ഗിന്നസ് പക്രു മണിദീപം തെളിക്കും.
വിജയദശമി ദിനമായ 13ന് രാവിലെ എട്ടിന് വിദ്യാരംഭം. പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനീയറിംഗിലെ അസി.പ്രൊഫ.അരുൺകുമാർ ആദ്യക്ഷരം കുറിപ്പിക്കും. 8.30ന് ഭക്തിഘോഷലഹരി, രാത്രി എട്ടിന് വലിയകുരുതി എന്നിവ നടത്തും.