ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവത്തോടൊപ്പം നടത്തുന്ന ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞത്തിനു തിരി തെളിഞ്ഞു. തന്ത്രി മുഖ്യൻ ചേർത്തല നീലിമംഗലം ശശിധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കാട്ടിൽ മേക്കതിൽ ശ്രീദേവീ ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ തന്ത്രി ഭദ്രദീപപ്രകാശനം നിർവഹിച്ചു. മണപ്പുറം ഉദയകുമാറാണ് യജ്ഞാചാര്യൻ. യജ്ഞത്തിനു മുന്നോടിയായി ക്ഷേത്രം മേൽശാന്തി അഞ്ചകുളം പ്രദീപ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കവറാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് ഗുരു സന്നിധിയിലേക്ക് വർണ്ണ ശബളമായ വിളംബര വിഗ്രഹഘോഷയാത്ര നടത്തി. ചടങ്ങുകൾക്ക് സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ, സെക്രട്ടറി എം.ജോഷിലാൽ, വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി ഡി.ദേവദത്തൻ, ട്രഷറർ സുരേന്ദ്രൻ ശ്രീശൈലം, ഭരണസമിതിയംഗങ്ങളായ ഗോകുൽ.ജി.ദാസ്, ജെ.പ്രകാശൻ, എം.കമലൻ, മനോഹരൻ, ശ്രീകാന്ത്, സീജു, പ്രസന്ന ദേവരാജൻ, തങ്കമണി രാജൻ, അനിത സാംബശിവൻ, എസ്.ഗീത, ഉപദേശകസമിതിയംഗങ്ങളായ വി.ആർ.ഗോപിനാഥൻ, ഭാൻസിലാൽ മോഹൻ, സാംബശിവൻ, റജിമോൻ, ഓഡിറ്റ് കമ്മിറ്റിയംഗം കെ.മംഗളൻ, ശ്രീനാരായണ ധർമ്മ സേവാസംഘം ഭക്തവനിതകളും, സബ്കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി. യജ്ഞത്തിൽ പൂജകളോടൊപ്പം നവരാത്രി മഹോത്സവത്തിലെ പൂജവെപ്പ്, വാഹനപൂജ, ആയുധപൂജ, പൂജയെടുപ്പ്, വിദ്യാരംഭം എന്നീ പ്രധാന ചടങ്ങുകളും നടക്കും.