
കായംകുളം : കൃഷ്ണപുരം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പത്മകുമാർ നയിച്ച ഗാന്ധിസ്മൃതി യാത്ര കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. കൃഷ്ണപുരം ഞക്കനാൽ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നിന്ന് ആരംഭിച്ച സ്മൃതി യാത്ര ഓച്ചിറ പ്രീമിയർ ജംഗ്ഷനിൽ അവസാനിച്ചു . സമാപന സമ്മേളനം കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്തു മുരളി ഉദ്ഘാടനം ചെയ്തു. രാധാമണി രാജൻ, നവാസ് വലിയവീട്ടിൽ, കെ.നാസർ, മോഹനൻപിള്ള, തണ്ടളത്തു മുരളി, മഞ്ജു ജഗദീഷ്, ,ചന്ദ്രഗോപിനാഥ്, രഹിയാനത്ത്, അസ്‌ലം ഷെരീഫ് കുഞ്ഞ്, മായചന്ദ്രൻ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.