ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭകൾക്ക് ഉപഹാരം നൽകുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു. 2023-24 വർഷത്തിൽ പി.എച്ച്.ഡി നേടിയവർ, വിവിധ പരീക്ഷകളിൽ റാങ്ക് നേടിയവർ, എം.ബി.ബി.എസ് പൂർത്തീകരിച്ചവർ, കായിക കലാരംഗങ്ങളിൽ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ നേട്ടമുണ്ടാക്കിയവർ, പൊലീസ്, അദ്ധ്യാപക പുരസ്‌കാരങ്ങൾ, വിവിധ വകുപ്പുകളിൽ മികച്ച സേവനത്തിന് അംഗീകാരം ലഭിച്ചവർ എന്നിവരും വിവരങ്ങൾ (സർട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോ) ഈ മാസം 15 ന് മുമ്പായി എം.എൽ.എ ഓഫീസിൽ നേരിട്ടോ ഇമെയിൽ (Email - mlaofficealappuzha@gmail.com) ചെയ്യുകയോ ചെയ്യണം. ഫോൺ 0477-2238989, 8921295764.