sa

മുഹമ്മ: മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പപ്പായ ഗ്രാമം പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് 23 വാർഡുകളിലേക്കും 400 റെഡ് ലേഡി ഹൈബ്രിഡ് പപ്പായ തൈകളും വളവും വീതമാണ് ആദ്യഘട്ടം എന്ന നിലയിൽ വിതരണം ചെയ്യുന്നത്. പി. പി ചിത്തരഞ്ജൻ എം എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ടി.വി.അജിത് കുമാർ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ റെനി ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ആർ. റിയാസ്, പഞ്ചായത്ത്‌ സെക്രട്ടറി ഷെയ്ക്ക് ബിജു തുടങ്ങിയവർ സംസാരിച്ചു.