tur

തുറവൂർ: പ്രഹ്ലാദാ സോഷ്യൽ സർവീസ് ട്രസ്റ്റ് തുറവൂർ മഹാക്ഷേത്രത്തിന് നിർമ്മിച്ചു നൽകുന്ന ടോയ്ലെറ്റ് ,ബാത്ത്റൂം കോംപ്ലക്സിന്റെ ശിലാസ്ഥാപനം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻചാർജ് സാന്ദ്ര നിർവ്വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ടീം പ്രഹ്ലാദാ പണി കഴിപ്പിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാകുമ്പോൾ ക്ഷേത്രത്തിൽ ദർശനനെത്തുന്ന നൂറുകണക്കിന് ഭക്തർക്ക് പ്രയോജനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ വൈക്കം ഗ്രൂപ്പ് അസി.എൻജിനീയറുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. ചടങ്ങിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ഭക്തജനങ്ങൾ, പ്രഹ്ലാദാ ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.